കൊടകര: പുഴയിൽ മുങ്ങിത്താണ രണ്ട ുയുവതികളെ സാഹസികമായി രക്ഷപ്പെടുത്തിയ 74കാരിക്ക് നാട്ടുകാരുടെ ആദരം. വാസുപുരം കോന്നങ്കണ്ടത്ത് ബാലൻ നായരുടെ ഭാര്യ രാധമ്മയെയാണ് ഡിവൈഎഫ്ഐ വാസുപുരം യൂണിറ്റ് പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചത്. മേഖല സെക്രട്ടറി ശ്രീകാന്ത് പൊന്നാട അണിയിച്ചു.
യൂണിറ്റ് സെക്രട്ടറി വികാസ്, പ്രസിഡന്റ് അനീഷ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. കഴിഞ്ഞ മാസം 21 നാണ് കുറുമാലിപുഴയിലെ വാസുപുരം അന്പലക്കടവിൽ മുങ്ങിതാഴാൻ തുടങ്ങിയ രണ്ട ുയുവതികളെ രാധമ്മ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. വാസുപുരം മഹാവിഷ്ണു ക്ഷേത്ര കടവിൽ തെക്കേടത്ത് ശ്രീജിത്തിന്റെ ഭാര്യ ജീന (31) കാൽ വഴുതി വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.
കുഴിയേലി പമേശ്വരൻ നന്പൂതിരിയുടെ ഭാര്യ വിദ്യ ഇതു കണ്ട ് ജീനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. വെളളത്തിൽ മുങ്ങിതാണ് പിടഞ്ഞ ജീന വിദ്യയെ ഇറുകെ പിടിച്ചതിനെ തുടർന്ന് ഇരുവരും മുങ്ങിതാഴുകയായിരുന്നു. ഈ സമയം അവിടെ വന്ന രാധമ്മ വെള്ളത്തിലിറങ്ങി രണ്ട ു പേരെയും വലിച്ച് കരകയറ്റുകയായിരുന്നു.
ചിമ്മിനി ഡാം തുറന്നു വിട്ട സമയമായതിനാൽ പുഴയിൽ ധാരാളം വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ചടങ്ങിന് ഭാരവാഹികളായ ശ്രീകാന്ത്്്, വികാസ്, അനീഷ് എന്നിവർ നേതൃത്വം നല്കി.