കോയന്പത്തൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. തൊണ്ടാമുത്തൂർ മലിയംപ്പാളയം സന്തോഷ്കുമാറാണ് (36)അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സംശയത്തിന്റെ പേരിൽ അറസ്റ്റുചെയ്തവരിൽ ഒരാളായിരുന്നു സന്തോഷ്കുമാർ.
കൃത്യം നടന്ന ദിവസം കുട്ടിയുടെ വീടിനു സമീപത്തെ അമ്മ വീട്ടിൽ സന്തോഷ്കുമാർ വന്നിരുന്നു. കുട്ടിയുടെ ദേഹം പുതപ്പിച്ചിരുന്ന ടീ ഷർട്ട് തന്റേതാണെന്ന് സമ്മതിച്ചു. സന്തോഷ്കുമാർ താനൊറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പോലീസിന് മൊഴി നൽകി.
ഡി എൻ എ ടെസ്റ്റ് റിസൾട്ടുവന്ന ശേഷമാണ് ഇയാളാണ് കുറ്റവാളിയെന്ന് സ്ഥിരീകരിച്ചത്. ഭാര്യയുമായി അകന്നു കഴിയുകയാണ് സന്തോഷ് കുമാർ.വേറെ ആർക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിച്ചുവരികയാണ്.