വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും വയനാട് മണ്ഡലത്തിലേക്കു പോയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി തനിക്കൊരു വെല്ലുവിളിയാകുമെന്നു കരുതുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി. വയനാട്ടിലില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്തായാലും വയനാട്ടില്‍ ഇത്തവണ കടുത്ത പോരാട്ടം നടക്കുമെന്നുറപ്പാണ്.