പൊന്നാന്നി: കേന്ദ്രത്തിൽ ബിജെപി മാറി കോൺഗ്രസല്ല അധികാരത്തിൽ വരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതനിരപേക്ഷ സർക്കാരാണ് വരേണ്ടത്. കോൺഗ്രസ് വന്നാലും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.
കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയങ്ങളാണ്. കോൺഗ്രസ് വന്നാൽ കോർപ്പറേറ്റ് തൽപര്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു വർഷക്കാലം കോൺഗ്രസ് നടപ്പാക്കിയ ജനവിരുദ്ധ നയങ്ങളിൽ നിന്നും ഒരു മാറ്റവും കൊണ്ടുവരാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ദ്രോഹിക്കുന്ന നയങ്ങളാണ് ബിജെപിയും പിന്തുടർന്നത്.
രണ്ടുപേരും തമ്മിൽ ഒരു വ്യത്യാസവുമില്ല. രണ്ടു പേരുടെയും സാമ്പത്തിക നയങ്ങൾ ഒന്നാണ്. ഉദാരവൽകരണത്തിന്റെ ഭാഗത്താണ് രണ്ടു കൂട്ടരും നിൽക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.