പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകും: വനിതാ മതിലിന്റെ സംഘാടകന്‍ സിപി സുഗതന്‍, ഞെട്ടലില്‍ പിണറായിയും സിപിഎമ്മും

വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ വനിതാമതിലിൻ്റെ സംഘാടകൻ സി പി സുഗതൻ രംഗത്ത്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകുമെന്നാണ് സുഗതൻ അഭിപ്രായപ്പെട്ടത്.

പി ജയരാജനൊപ്പം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെയും  സി പി സുഗതൻ വിമർശിച്ചിട്ടുണ്ട്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകും. അതുപോലെ സുരേന്ദ്രന്‍ എന്ന “തരികിട” ജയിച്ചാലും- സി പി സുഗതൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Related posts