മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. ജോഷി സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയ്ക്ക് തിരക്കഥ ഡെന്നീസ്ജോ സഫിന്റേതായിരുന്നു. ഇതില്‍ മമ്മൂട്ടി എത്തിയ കഥ പറയുകയാണ് ഡെന്നീസ് ജോസഫ്. ജഗതി ശ്രീകുമാറിനെ ആയിരുന്നു ഞങ്ങള്‍ ആ റോളില്‍ പ്ലാന്‍ ചെയ്തിരുന്നത്. മോഹന്‍ലാല്‍ എന്നോട് കഥയുടെ കാര്യങ്ങള്‍ ചോദിച്ച വഴിയില്‍ ഒരു നിര്‍ദേശം വച്ചു.
നമുക്ക് ഈ സെലിബ്രിറ്റിയുടെ റോള്‍ മമ്മൂക്കയെ കൊണ്ട് ചെയ്യിപ്പിക്കാമോയെന്ന് ലാല്‍ എന്നോട് ചോദിച്ചു. ഞാന്‍ കേട്ട ഉടന്‍ പറഞ്ഞു ‘ നന്നായിരിക്കും, എന്നാല്‍ നിങ്ങള്‍ നായകനായ സിനിമയില്‍ അദ്ദേഹം അഭിനയിക്കുമോ.? ‘. ലാല്‍ പറഞ്ഞു എന്തായാലും ഒന്ന് പറഞ്ഞു നോക്കാന്‍ ലാല്‍ പറഞ്ഞു.
ലാലിനോട് മമ്മൂട്ടിയോട് ഈ കാര്യം അവതരിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ ചീത്ത വിളി ഭയന്ന് ലാലിനു കഴിയില്ലെന്ന് പറഞ്ഞു. ജോഷിയോടും കാര്യം പറഞ്ഞു. അദ്ദേഹത്തിനും സംഗതി ഇഷ്ടമായി. എന്നാല്‍ മമ്മൂട്ടിയെ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒടുവില്‍ തെറി വിളി കേള്‍ക്കുമെന്ന് ഉറപ്പിച്ചു ഞാന്‍ മമ്മൂട്ടിയെ വിളിക്കാം എന്ന് വിചാരിച്ചു.
അന്ന് ഞാനും മമ്മൂട്ടിയും അയല്‍ക്കാരാണ്. എന്റെ കൈയില്‍ ഉള്ള കഥകള്‍ ഒക്കെ അദ്ദേഹം കേട്ടിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയെ വിളിച്ചു ‘ജഗതിക്ക് കൊടുക്കാന്‍ ഇരുന്ന ആ റോള്‍ ഒന്ന് ഡെവലൊപ് ചെയ്യണമെന്നുണ്ട്, ആ വേഷത്തില്‍ അഭിനയിക്കുമോ..? ‘.. തെറി പ്രതീക്ഷിച്ചു ഇരുന്ന എന്നെ ഞെട്ടിച്ചു മമ്മൂട്ടി ‘ അതിനെന്താ ചെയ്യാല്ലോ’ എന്ന് പറഞ്ഞു. അങ്ങനെ അപ്രതീക്ഷിതമായി മമ്മൂട്ടി ആ സിനിമയിലെത്തി.