വലപ്പാട് ( തൃശൂർ ):വയനാട് ലോകസഭ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ പിണറായി വിജയൻ. അതേ സമയം രാഹുൽ ഗാന്ധിയെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കാനം രാജേന്ദ്രൻ.ബിജെപിയെ എതിർക്കുന്നവരെ കോണ്‍ഗ്രസ് തുരങ്കം വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അതിനിടയാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് പാർട്ടി സ്വീകരിക്കുന്നതെന്ന് പിണറായി ആരോപിച്ചു.
കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സാന്പത്തിക നയത്തിലുൾപ്പടെ ജനദ്രോഹ നടപടികളാണെന്ന് പിണറായി കുറ്റപ്പെടുത്തി.വിവിധ പദ്ധതികളിലൂടെ വരും മാസങ്ങളിൽ ഇത് നടപ്പാക്കുമെന്നും പിണറായി അവകാശപ്പെട്ടു. സുരക്ഷിത സീറ്റെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെ വയനാട് മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ അതി മണ്ട ത്തരവും വിവരമില്ലായ്മയുമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കാനം രാജേന്ദ്രൻ കളിയാക്കി.
എൽ ഡി എഫ് വിജയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി തന്നെ വിജയിക്കും.കേരളത്തിലെ മണ്ഡലങ്ങളിൽ യുഡിഎഫ് ചലനമുണ്ട ാക്കാനാണ് രാഹുൽ ഗാന്ധിയെ കൊണ്ട ുവരുന്നതെന്നാണ് യുഡിഎഫ് ന്യായം.അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ യു പിയിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ കോണ്‍ഗ്രസ് എന്ത് കൊണ്ട ാണ് അവിടെ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോറ്റതെന്ന് കാനം ചോദിച്ചു.
യഥാർത്ഥ പാർലിമെന്റിൽ പോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ടി.എൻ.പ്രതാപൻ സ്വന്തം നാട്ടിൽ പാർലിമെന്റുണ്ട ാക്കി പ്രസംഗിച്ചതിനെ തെറ്റുപറയേണ്ട ആവശ്യമില്ലെന്ന് കാനം കളിയാക്കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും എംഎൽ എ കെ. വി. അബ്ദുൾ ഖാദറും വിപ്ലവഗാനം പാടി .ബലികുടീരങ്ങളെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇവർ പാടിയത്.
ചന്തപ്പടി മൈതാനത്തെ തീരദേശ സംഗമം തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനമായി. അണ്ട ത്തോട് മുതൽ കൊടുങ്ങല്ലൂർ അഴിക്കോട് വരെയുള്ള പ്രവർത്തകരാണ് പങ്കെടുത്തത്. പിണറായി വേദിയിലെത്തിയപ്പോൾ പ്രവർത്തകർക്ക് ആവേശമായി.ചന്തപ്പടി മൈതാനത്തും സമീപത്തെ റോഡിലും ദേശീയ പാതയിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. 2 മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.
വാഹനങ്ങൾ തൃപ്രയാർ സെന്റർ, വലപ്പാട് കോതകുളം എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ പോലീസ് വഴിതിരിച്ച് വിടുകയായിരുന്നു. കുറെ വാഹനങ്ങൾ ദേശീയപാതയിലും കുടുങ്ങി.