കൊല്ലം: മൽസ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിൽ ബോട്ട് ഇടിച്ച് ഒരാൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. കൊല്ലം തങ്കശേരിയിൽനിന്നു പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കരയിൽനിന്നു മൂന്നു നോട്ടിക്കൽ മൈൽ അകലെ പുറം കടലിലായിരുന്നു അപകടം. ഇടിച്ച ബോട്ട് നിർത്താതെ പോയി. ഇതിനായി തെരച്ചിൽ തുടരുകയാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു.
കൊല്ലത്ത് മൽസ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിൽ ബോട്ട് ഇടിച്ച് ഒരാൾ മരിച്ചു
