ചൈ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ക്ക് റോ​മി​യോ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ; ക​രാ​റി​ന് യു​എ​സ് അ​നു​മ​തി

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ക്ക് 24 അ​ത്യാ​ധു​നി​ക ശേ​ഷി​യു​ള്ള റോ​മി​യോ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വി​ല്‍​ക്കു​വാ​നു​ള്ള ക​രാ​റി​ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് അ​നു​മ​തി ന​ല്‍​കി. എം​എ​ച്ച് 60 റോ​മി​യോ സീ​ഹോ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ‌ നി​ന്ന് വാ​ങ്ങു​ന്ന​ത്. വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്രം വ​ഴി​യു​ള്ള ശ​ത്രു​ക്കു​ളു​ടെ നീ​ക്ക​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നാ​ണ് ‌സീ​ഹോ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വാ​ങ്ങു​ന്ന​ത്. പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ത​ന്നെ ക​ട​ൽ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഏ​റ്റ​വും മി​ക​ച്ച ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലൊ​ന്നാ​യ ഇ​വ 2.4 ബി​ല്യ​ൺ ഡോ​ള​ർ മു​ട​ക്കി​യാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ല്‍ പ്ര​തി​രോ​ധ രം​ഗ​ത്തു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും എ​ന്ന സു​ര​ക്ഷാ​വി​ദ​ഗ്ദ്ധ​രു​ടെ പ്ര​തീ​ക്ഷ.

ക​ട​ൽ വ​ഴി​യു​ള​ള ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ നീ​ക്ക​ങ്ങ​ളെ കൃ​ത്യ​ത​യോ​ടെ നി​രീ​ക്ഷി​ക്കാ​ൻ റോ​മി​യോ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ല​വി​ൽ യു​എ​സ്, റോ​യ​ൽ ഓ​സ്ട്രേ​ലി​യ​ൻ നാ​വി​ക സേ​ന​ക​ളാ​ണ് റോ​മി​യോ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts