കുടിവെള്ള ക്ഷാമം ചൂഷണം ചെയ്ത് ജലവിതരണ സംഘങ്ങൾ; ഒരു ലിറ്റർ വെള്ളത്തിന് ഈടാക്കുന്നത് 3 രൂപ

തി​രു​വ​ല്ല: അ​സാ​ധാ​ര​ണ​മാ​യ വ​ര​ൾ​ച്ച​യി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യ​തോ​ടെ ജലവിതരണ സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​യി. ജ​ല​വി​ത​ര​ണ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നാ​ട്ടി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് മാ​ഫി​യ​സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം.

ടാ​ങ്കു​ക​ളി​ൽ എ​ത്തു​ന്ന വെ​ള്ള​ത്തി​ന് ലി​റ്റ​ർ ഒ​ന്നി​ന് മൂ​ന്നു രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്ത​രം വെ​ള്ളം എ​വി​ടെ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ല​പ്പോ​ഴും ന​ദി​ക​ളി​ൽ നി​ന്ന് വെ​ള്ളം പ​ന്പ് ചെ​യ്ത് ടാ​ങ്കു​ക​ളി​ൽ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം. ന​ദി​ക​ളി​ൽ വെ​ള്ളം വ​റ്റി​യ​തോ​ടെ വെ​ള്ള​ത്തി​ൽ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്.

നീ​രൊ​ഴു​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി കി​ട​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന വെ​ള്ള​മാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്കാ​യി മാ​ഫി​യാ സം​ഘ​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. 4000 ലി​റ്റ​റി​ന്‍റെ ടാ​ങ്കു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ജ​ലം എ​ത്തി​ക്കു​ന്ന​ത്.

ഇ​ത്ത​രം ഒ​രു ടാ​ങ്ക് വെ​ള്ളം ക​ച്ച​വ​ടം ചെ​യ്താ​ൽ 12000 രൂ​പ​യാ​ണ് ഇ​വ​രു​ടെ പെ​ട്ടി​യി​ൽ വീ​ഴു​ക. ടാ​ങ്കു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന വെ​ള്ളം വീ​ടു​ക​ളു​ടെ കി​ണ​റ്റി​ലാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വെ​ള്ള​ത്തി​ന്‍റെ അ​ള​വ് നി​ർ​ണ​യി​ക്കാ​ൻ വീ​ട്ടു​കാ​ർ​ക്ക് ക​ഴി​യു​ന്ന​തു​മി​ല്ല.

വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​തി​നു​ള്ള സാ​വ​കാ​ശം ല​ഭി​ക്കു​ന്നി​ല്ല. അ​ധി​കൃ​ത​രി​ലേ​റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ ജ​ല​വി​ത​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തു​മി​ല്ല.

Related posts