ചെങ്ങന്നൂർ: 17-ാമത് ലോക്സഭയിൽ രാഹുൽ ഗാന്ധി കാണില്ലെന്നും, നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ കോണ്‍ഗ്രസ് കുടുംബം തകർന്നടിയുമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. എൻഡിഎ മാവേലിക്കര പാർലമെന്റ് മണ്ഡലം കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശ ശക്തികളും, ദേശവിരുദ്ധ ശക്തികളും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്.
അമേഠിയിൽ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം എന്തുകൊണ്ട് വയനാട്ടിൽ പിന്തുണ പ്രഖ്യാപിക്കാത്തത് എന്നു വ്യക്തമാക്കണം. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കാൻ തയാറാകണമെന്നും, ഈ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ സിപിഎം, സിപിഐ പാർട്ടികൾ പ്രദേശിക പാർട്ടിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഡിഎ പാർലമെന്റ് മണ്ഡലം ചെയർമാൻ കെ.ജി. രാജ്മോഹനൻ അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ കണ്‍വീനർ ഷാജി.എം. പണിക്കർ, ബിഡിജെഎസ് സംസ്ഥാന ജന:സെക്രട്ടറി പി.റ്റി മൻമഥൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സ്ഥാനാർഥി തഴവ സഹദേവൻ, കേരള കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറി രാജൻ കണ്ണാട്ട്, ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ, ബിഡിജഐസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നീലകണ്ഠൻ മാസ്റ്റർ, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പിഎസ്പി സംസ്ഥാന ചെയർമാൻ കെ.കെ പൊന്നപ്പൻ, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.അലി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് സെക്രട്ടറി സന്തോഷ് മാത്യു, ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ബിജെപി ജില്ല പ്രസിഡന്റ് കെ. സോമൻ, എൻ.ഡി.എ മാവേലിക്കര പാർലമെന്റ് ജനറൽ കണ്‍വീനർ ഷാജി.എം. പണിക്കർ, മധു പരുമല, റ്റി.ഒ നൗഷാദ്, കെ.എസ് രാജൻ, പി.കെ വാസുദേവൻ, വൈക്കൽ സോമൻ, മോഹൻ കൊഴുവല്ലൂർ, പ്രകാശ് നന്പൂതിരി, എം.വി ഗോപകുമാർ, മാന്നാർ സതീഷ്, എന്നിവർ
പ്രസംഗിച്ചു.