പ്രേമം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമായാണ് ഇതുവരെ സായ് പല്ലവിയെ ആളുകൾ കണ്ടിരുന്നത്. എന്നാൽ പ്രേമം തന്റെ ആദ്യ ചിത്രമല്ലെന്നു വെളിപ്പെടുത്തുകയാണ് സായ് പല്ലവി ഇപ്പോൾ. കസ്തൂരിമാന്‍ എന്ന സിനിമയിലാണെന്നും സായ് പല്ലവി പറയുന്നു, കസ്തൂരിമാനില്‍ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ചും സായ് പല്ലവി വ്യക്തമാക്കുന്നു.
പ്രേമല്ല എന്റെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണ്, സത്യത്തില്‍ അഭിനയിക്കാനല്ല ഞാന്‍ ആദ്യം പോയത്, കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ്, ആറിലോ ഏഴിലോ പഠിക്കുമ്ബോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്ന് തലപുകഞ്ഞിരിക്കുന്ന നേരത്താണ് എഡ്വിന് എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്’, സായ് പല്ലവി വ്യക്തമാക്കുന്നു.
മലയാള സിനിമയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും, വാണിജ്യ ചിത്രങ്ങള്‍പ്പോലും എത്ര റിയലിസ്റ്റിക് ആയിട്ടാണ് ഇവിടെ എടുക്കുന്നതെന്നും സായ് പല്ലവി പങ്കുവയ്ക്കുന്നു, സമീപകാലത്ത് കണ്ടതില്‍ ‘കുമ്ബളങ്ങി നൈറ്റ്സ്’ എന്ന ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നു.