പാനൂർ: കാമുകനെ തേടി പെൺകുട്ടി ബഹ്റിനിൽ നിന്നും തലശേരിയിലെത്തി.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കമിതാക്കൾ പിടിയിൽ. മനേക്കര സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയുമാണ് പാനൂർ പോലീസിന്റെ പിടിയിലായത്. പാനൂർ സ്റ്റേഷനിൽ കൊണ്ടുവന്ന ഇവരെ ചോദ്യം ചെയ്യലിന് ശേഷം കാമുകനെ വിട്ടയ്ക്കുകയും കാമുകിയ മഹിളാമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ തങ്ങൾ കഴിഞ്ഞ ദിവസം രജിസ്റ്റർ വിവാഹം ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. കാമുകി ബഹ്റിനിൽ ബികോം വിദ്യാർഥിനിയാണ്.