കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാജചിത്ര പ്രചരണവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി അൽഫോണ്‍സ് കണ്ണന്താനം. പ്രസിദ്ധമായ ടൈം മാസികയുടെ കവറിൽ കണ്ണന്താനത്തിന്റെ ചിത്രം കൂട്ടിച്ചേർത്താണ് പ്രചാരണം.
1994 ഡിസംബർ അഞ്ചിന് ഇറങ്ങിയ ടൈം മാസികയുടെ കവറിലാണ് കണ്ണന്താനം “ഇടംപിടിച്ചത്’. തന്റെ അടുത്ത കാലത്തെടുത്ത പുതിയ ചിത്രം മാസികയുടെ പഴയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു. കണ്ണന്താനം ഈ ചിത്രം തന്റെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
ടൈം മാസികയുടെ വെബ്സൈറ്റിൽ 1994-ൽ പുറത്തിറങ്ങിയ മാസികയും കവർചിത്രവും ലഭ്യമാണ്. ഒരു കേന്ദ്രമന്ത്രി വ്യാജചിത്രം പങ്കുവച്ചതിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശമുയരുന്നുണ്ട്.