തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. വിജയരാഘവന്റെ പരാമർശം അനുചിതമെന്ന് അച്യുതാനന്ദൻ പറഞ്ഞു.
എൽഡിഎഫ് കണ്‍വീനർ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും വിഎസ് കുറ്റപ്പെടുത്തി.