വന്പൻ ഹിറ്റായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ലൂസിഫറിന് രണ്ടാം ഭാഗം വരുമോ. അതോ തിരക്കഥാകൃത്ത് മുരളിഗോപിയും പൃഥ്വിരാജും ഒരുമിച്ച് വീണ്ടും മറ്റൊരു പ്രൊജക്ട് വരുമോ. ഈ സംശയമാണ് ഇപ്പോൾ ആരാധകർക്ക്.
മുളീഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവും അടിക്കുറിപ്പുമാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം. മുളിഗോപിയും പൃഥ്വിരാജും ഒപ്പം നിൽക്കുന്ന ചിത്രത്തിനു താഴെ ഇനിയും കൂടുതൽ വരാനിരിക്കുന്നു എന്ന് കുറിച്ചതാണ് ആരാധകരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഭൂരിപക്ഷം ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.