കൊല്ലം :ഓച്ചിറയിൽനിന്ന് രാജസ്ഥാനി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വയസ് തെളിയിക്കുന്നിന്റെ ഭാഗമായി സ്കൂൾ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാൻ പോലീസ് സംഘം നാളെ മുംബൈയിലേക്ക് പോകും. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി മുഹമ്മദ് റോഷനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
മുംബൈയിലെ പനവേലിലാണ് താമസിച്ചിരുന്നതെന്നും ഇവിടെവച്ചാണ് പീഡിപ്പിച്ചതെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ഇതിനായി മുഹമ്മദ് റോഷനെയും മുംബൈയിലേക്ക് കൊണ്ടുപോകും.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിനെതുടർന്ന് പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നതപെൺകുട്ടിയുടെ അച്ഛൻ നൽകിയ സ്കൂൾ സർട്ടിഫിക്കറ്റിലും പെൺകുട്ടിയുടെ പ്രായം കുറവാണ്. വയസ് സംബന്ധിച്ച കാര്യത്തിന്റെ നിജസ്ഥിതിയും രാജസ്ഥാനിൽനിന്നും പോലീസിന് സ്വിരീകരിക്കേണ്ടതുണ്ട്.
്