പഴയങ്ങാടി: കാസർഗോഡ് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എരിപുരം കവലയിൽ സ്ഥാപിച്ച ബോർഡ് കത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. വാടിക്കൽ, ബീവി റോഡ് എന്നിവിടങ്ങളിൽ ബോർഡ് പോസ്റ്റർ എന്നിവ നശിപ്പിച്ചു.
പോലീസിൽ പരാതി നൽകി. കോൺഗ്രസ് നേതാക്കളായ എം.പി. ഉണ്ണികൃഷ്ണൻ, പി.പി.കരുണാകരൻ, സുധീർ വെങ്ങര, എ.വി. സനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.