തിരുവനന്തപുരം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനെതിരേ നടത്തിയ പരനാറി പ്രയോഗത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയത്തിൽ നെറി വേണം. പ്രേമചന്ദ്രൻ എൽഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ല എന്ന് എന്താണ് ഉറപ്പെന്നും പിണറായി ചോദിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൻ.കെ. പ്രേമചന്ദ്രനെ പ്രസംഗവേദിയില്‍ പരനാറി എന്ന് വിശേഷിപ്പിച്ച പിണറായിയുടെ പരാമർശം വൻ വിവാദമാണ് സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന് യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്.