വാഴക്കുളം: ന്യൂജെൻ ഹെയർ സ്റ്റൈൽ എങ്ങോട്ടു പോകുന്നുവെന്ന് യുവതലമുറയ്ക്കുപോലും പറയാനാവാത്ത സാഹചര്യമാണ് ഇപ്പോൾ. മുടി മുറിക്കാൻ ഹെയർ ബ്യൂട്ടി സെന്ററുകളിലെത്തുന്പോൾ യൂത്തന്മാർ അവരുടെ ആരാധനാ പാത്രങ്ങളെ അനുകരിക്കുന്ന ഹെയർ സ്റ്റൈലുകൾ തെരഞ്ഞെടുക്കാറുണ്ട്.
എന്നാൽ കോണ്‍ഗ്രസ് ആവോലി മണ്ഡലം വൈസ് പ്രസിഡന്റ് സിബി പി. സെബാസ്റ്റ്യന്റെ മൂന്നര വയസുകാരൻ മകൻ ഡിയോണ്‍ മുടി മുറിച്ചിരിക്കുന്നത് യുഡിഎഫ് സ്ഥാനാർഥി ഡീൻ കൂര്യാക്കോസിന്റെ ചുരുക്കെഴുത്ത് ‘ഡികെ’ തലമുടിയിൽ വെട്ടിച്ചേർത്താണ്. കനത്ത ചൂടുമൂലം അങ്കണവാടി അടച്ചതിനെത്തുടർന്ന് മുടി വെട്ടാൻ എത്തിയപ്പോഴായിരുന്നു പുതിയ ഹെയർ സ്റ്റൈൽ സംബന്ധിച്ച ആവശ്യം മകൻ ഉന്നയിച്ചതെന്ന് സിബി പറഞ്ഞു.