ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തെ എതിർത്ത് തെലങ്കാന രാഷ്ട്ര സമതി. ഇടതുപക്ഷത്തിനെതിരെ ആയിരുന്നില്ല രാഹുൽ മത്സരിക്കേണ്ടതെന്നും വയനാട്ടിലെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യയിൽ ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപി- കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്കായുള്ള ശ്രമം തുടരുമെന്നും കവിത പറഞ്ഞു.