മോ​ദി വ​ർ​ഗീ​യമായും പി​ണ​റാ​യി രാ​ഷ്ട്രീയ ​മാ​യും ജ​ന​ങ്ങ​ളെ വ​ക​വ​രു​ത്തു​ക​യാ​ണെ​ന്ന് വി.​എം. സു​ധീ​ര​ൻ

ചേ​ർ​ത്ത​ല: മോ​ദി വ​ർ​ഗീ​യ രീ​തി​യി​ലും പി​ണ​റാ​യി വി​ജ​യ​ൻ രാ​ഷ്്ട്രീയ​മാ​യും ജ​ന​ങ്ങ​ളെ വ​ക​വ​രു​ത്തു​ക​യാ​ണെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ ആ​രോ​പി​ച്ചു. ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ ചേ​ർ​ത്ത​ല മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര​വും സം​സ്ഥാ​ന​വും രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന് പു​റ​ത്ത് സി​പി​എ​മ്മി​ന് ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. വ​ർ​ഗീ​യ ഫാ​സി​സ്റ്റു​ക​ളെ താ​ഴെ​യി​റ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നേ ക​ഴി​യൂ​വെ​ന്നും വി.​എം.​സു​ധീ​ര​ൻ പ​റ​ഞ്ഞു.
ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ പ​ര്യ​ട​നം അ​രീ​പ്പ​റ​ന്പ് പ​ട​നി​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ തു​ട​ങ്ങി വൈ​കു​ന്നേ​രം വ​യ​ലാ​ർ നീ​ലീ മം​ഗ​ല​ത്ത് സ​മാ​പി​ച്ചു.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വി.​എം. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​വി സു​ന്ദ​ര​ൻ, എ​സ്.​ശ​ര​ത്, സി.​കെ ഷാ​ജി മോ​ഹ​ൻ, സി.​വി.​തോ​മ​സ്, എ.​എം.​ക​ബീ​ർ, പി.​വി പു​ഷ്പാം​ഗ​ദ​ൻ, തോ​മ​സ് വ​ട​ക്കേ​ക​രി ,ജോ​മി ചെ​റി​യാ​ൻ, ടി.​വി.​പാ​ർ​ത്ഥ​ൻ ,കെ.​ആ​ർ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ആ​ർ.​ശ​ശി​ധ​ര​ൻ, ജോ​ണി ത​ച്ചാ​റ, സ​ജി കു​ര്യാ​ക്കോ​സ്, സി.​ഡി ശ​ങ്ക​ർ, എ​സ്.​കൃ​ഷ്ണ​കു​മാ​ർ ,ടി.​എ​ച്ച്.​സ​ലാം, ബാ​ഹു​ലേ​യ​ൻ, ഐ​സ​ക് മാ​ട​വ​ന, ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts