തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കുള്ളതു 10.66 കോടി രൂപയുടെ ആസ്തി. 2.92 കോടിയുടെ ജംഗമവസ്തുക്കളും 1.16 കോടി രൂപ വില വരുന്ന അഞ്ചു വാഹനങ്ങളും സുരേഷ് ഗോപിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 19 ലക്ഷം രൂപ മൂല്യമുള്ള രണ്ടു വാഹനങ്ങൾ വേറെയുമുണ്ട്.
സുരേഷ് ഗോപിക്കു 55 ലക്ഷം രൂപയുടെ കടബാധ്യതകളാണുള്ളത്. ഭാര്യക്ക് അഞ്ചു ലക്ഷം രൂപയുടെ കടബാധ്യതയുമുണ്ട്. പണമായി 25,000 രൂപ കൈവശമുള്ളതായും നാമനിർദേശപത്രികയോടൊപ്പമുള്ള സ്വത്തുവിവരത്തിൽ വ്യക്തമാക്കുന്നു.
വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനെതിരെയുള്ള കേസും സുരേഷ്ഗോപിക്കെതിരേ ഉണ്ട്. ഇതിൽ കുറ്റപത്രം നൽകിയിട്ടില്ല. തിരുനെൽവേലിയിൽ 82.4 ഏക്കർ കൃഷിഭൂമിയുണ്ട്. ഭാര്യയുടെ പേരിൽ 43 ഏക്കർ ഭൂമിയുമുണ്ട്. 2016, 2009 മോഡലിൽ രണ്ട് ഔഡി കാറുകളും ടാറ്റാ സഫാരിയും കാരവനും ഇന്നോവയുമാണ് സുരേഷ് ഗോപിക്കുളളത്. ഭാര്യയുടെ പേരിൽ ഇന്നോവയും കാരവനുമുണ്ട്.