അവിവാഹിതനാണെന്നു പറഞ്ഞ് യുവതിയുമായി പ്രണയത്തിലായി. ചെറിയ പ്രണയം വളര്‍ന്നു പന്തലിച്ച് യാത്രകളിലേക്ക് വഴിമാറി. ഒടുവില്‍ ആ യാത്രതന്നെ ഇരുവരെയും അകറ്റി. എറണാകുളം സ്വദേശികളുടെ പ്രണയത്തിന് യാത്ര ഫുള്‍സ്റ്റോപ്പിട്ട കഥ തുടങ്ങുന്നത് വാഗമണ്ണിലേക്കുള്ള യാത്രയിലാണ്. ഇരുപത്തെട്ടുകാരനായ യുവാവും 24കാരിയായ യുവതിയും വാഗമണ്ണില്‍ ഒരുദിവസം താമസിക്കാന്‍ വേണ്ടിയാണ് യാത്രതിരിച്ചത്.
തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളജിന് സമീപം വച്ച് ഇരുവരുടെയും ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എത്തിയപ്പോഴാണ് യുവാവിന്റെ പരിചയക്കാരനായ ഒരാള്‍ ഇവരെ കാണുന്നത്. കൂടെയുള്ള യുവതി ആരാണെന്നും ഭാര്യ എവിടെയെന്നും ഇയാള്‍ ചോദിച്ചതോടെ യുവാവ് വെട്ടിലായി.
അപ്പോഴാണ് വിവാഹിതനായ ഒരാളാണ് കാമുകനെന്ന് യുവതി അറിയുന്നത്. ഇതോടെ യുവതി തലകറങ്ങി വീണു. വൈകിട്ട് യുവതിയുടെ അമ്മയും ബന്ധുക്കളും എത്തി നാട്ടിലേക്ക് കൊണ്ടുപോയി. യുവാവിനെ മുട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ഇയാളെ ബന്ധുക്കള്‍ എത്തി നാട്ടിലേക്ക് കൊണ്ടുപോയി. യുവാവിന്റെ കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. യുവതിയ്ക്കും കാലിനു പരുക്കുണ്ട്. ചെറിയ പരിക്കേറ്റെങ്കിലും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് യുവതി.