കുളത്തുപ്പുഴ: ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് കൈമാറുന്നതിനിടെ മധ്യവയസ്ക പോലീസ് പിടിയിൽ. ഏരൂർ തുമ്പോട് പൊടിമോൾ വിലാസം വീട്ടിൽ ചന്ദ്രിക (46) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കുളത്തൂപ്പുഴ പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ചന്ദ്രിക പിടിയിലാവുന്നത്.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട മoത്തികോണം സ്വദേശി രാജുവാണ് കഞ്ചാവ് കൈമാറാനെത്തിയതെന്ന സൂചനയിൽ ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുമ്പ് നിരവധികഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ള തുമ്പോട് സ്വദേശി മധുവിന്റെ ഭാര്യയാണ് ചന്ദ്രിക. ചില്ലറ വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ചന്ദ്രികയിൽ നിന്നും കണ്ടെടുത്ത പോലീസ് ഇവർക്കെതിരെ കേസെടുത്തു.