കൂ​ട്ടു​പു​ഴ​യി​ൽ ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നം​ഗ​സം​ഘം അ​റ​സ്റ്റി​ൽ; വാഹന പരിശോധനയിൽ കുടുങ്ങിയത് നഗരത്തിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരൻ

ക​ണ്ണൂ​ർ: കൂ​ട്ടു​പു​ഴ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നം​ഗ​സം​ഘം അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​രി​ലെ പ്ര​ധാ​ന ക​ഞ്ചാ​വ് മൊ​ത്ത വി​ല്പ​ന​ക്കാ​ര​ൻ മാ​ച്ചേ​രി സ്വ​ദേ​ശി ശ്രീ​പു​രം വീ​ട്ടി​ൽ കെ. ​ര​ഞ്ചി​ത്ത് (34), ക​ണ്ണോ​ത്തും​ചാ​ൽ സ്വ​ദേ​ശി​യാ​യ വി​പു എ​ന്നു വി​ളി​ക്കു​ന്ന വി​പി​ൻ (41), കൊ​റ്റാ​ളി സ്വ​ദേ​ശി ഇ​ല്ല​ത്ത് വ​ള​പ്പി​ൽ കെ.​വി സ​നീ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ​എ​ൽ 13 എ​കെ 4973 ന​ന്പ​ർ മാ​രു​തി കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ക​ണ്ണൂ​രി​ലെ ചെ​റു​കി​ട ക​ഞ്ചാ​വു ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ എ​ടു​ക്കു​ന്ന പ്ര​കാ​രം കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വാ​ണ് ര​ഞ്ചി​ത്ത് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി നി​ര​വ​ധി കേ​സു​ക​ൾ ഇ​പ്പോ​ൾ നി​ല​വി​ലു​ണ്ട് .അ​തി​ലൊ​രു കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് ആ​ഴ്ച്ച​ക​ൾ​ക്കു മു​ൻ​പാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തു വ​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി​ക്ക​ട​ത്ത് ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്ത​വെ​യാ​ണ് വി​വ​രം ല​ഭി​ക്കു​ന്ന​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗം പി.​ജ​ലീ​ഷ്, ഉ​ത്ത​ര​മേ​ഖ​ലാ ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം കെ.​ബി​നീ​ഷ്, എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ വി.​കെ.​ഷി​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി.​ഉ​ജേ​ഷ് , പി.​ടി.​ശ​ര​ത്, സീ​നി​യ​ർ എ​ക്സൈ​സ് ഡ്രൈ​വ​ർ കെ. ​ഇ​സ്മ​യി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ക്സൈ​സി​ന്‍റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ മ​ട്ട​ന്നൂ​ർ ജു​ഡി​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കും.

Related posts