മോദി കോട്ടുകള്‍ രാജ്യത്തിനകത്തും പുറത്തും പ്രശസ്തമാണ്. കോട്ടുകളോടൊപ്പം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ തലപ്പാവുകളും. അതിമനോഹരവും ആകര്‍ഷകവുമായ തലപ്പാവുകള്‍ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. എന്നാല്‍ ഇപ്പോഴിതാ നരേന്ദ്രമോദിയുടെ തലപ്പാവുകള്‍ നിര്‍മിക്കുന്ന വ്യക്തി മോദിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നു.
അദ്ദേഹത്തിനായി കോട്ടണ്‍ തുണിയില്‍ പരമ്പരാഗത ശൈലിയിലുള്ള ഈ തലപ്പാവുകള്‍ ഒരുക്കുന്നത് ഉത്തര്‍പ്രദേശ് സ്വദേശിയായ റാം പ്രകാശ് എന്ന വ്യക്തിയാണ്. തന്റെ ഭാര്യയുടെ ചികിത്സ നടത്താന്‍ പണമില്ലെന്നും ദയവായി സഹായിക്കണമെന്നുമാണ് ഇയാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാര്യയ്ക്കു രക്താര്‍ബുദമാണ്. ആരെങ്കിലും സാമ്പത്തികമായി സഹായിച്ചാല്‍ മാത്രമേ ഇനി ചികിത്സയുമായി മുന്നോട്ടു പോകാന്‍ സാധിക്കൂ. ഒരു ലക്ഷത്തോളം രൂപ ഇതുവരെ ചിലവഴിച്ചു. ഇനി സമ്പാദ്യമായി ഒന്നുമില്ല. നരേന്ദ്രമോദിയോടും യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. അവര്‍ സഹായിക്കുമെന്നാണു വിശ്വസിക്കുന്നത്. റാം പ്രകാശ് മാധ്യമങ്ങളോടു പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇദ്ദേഹമാണ് തലപ്പാവുകള്‍ തയാറാക്കി നല്‍കുന്നത്.