മാരായമുട്ടം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈനികനെ കോടതി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ഇരുന്പിൽ ചാണിക്കുഴി ആർ.ജെ. നിവാസിൽ അനു ജോയിയാണു റിമാൻഡിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
അവധിക്കു നാട്ടിലെത്തിയ പ്രതി യുവതി കുളിക്കുന്നതിനിടയിൽ കടന്നുപിടിക്കുകയും വീട്ടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രതിയുമായുള്ള മൽപ്പിടിത്തത്തിൽ പരിക്കേറ്റ യുവതി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് അവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
സംഭവശേഷം പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടിയ അനു ജോയിക്കെതിരേ മാരായമുട്ടം പോലീസ് കേസെടുകയും റിപ്പോർട്ട് സൈന്യത്തിനു കൈമാറുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ പാങ്ങോട്ടെ മിലിട്ടറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അനു ജോയിയെ കോടതിയിൽ എത്തിച്ചു.
2014-ൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും കഴിഞ്ഞ വർഷം യുവാവിനെയും ഭാര്യയെയും വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും അനു ജോയി പ്രതിയാണ്.