തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 29-ാം റാങ്ക് നേടിയ ശ്രീലക്ഷ്മി സന്തോഷ വാർത്ത അറിഞ്ഞതു കൂട്ടുകാരിയുടെ വീട്ടിൽ വച്ച്. ആലുവ കടുങ്ങല്ലൂർ സ്വദേശിനിയായ ശ്രീലക്ഷ്മി തൃശൂരിനടുത്തു തിരൂരിലുള്ള മീര എന്ന കൂട്ടുകാരിയുടെ അടുത്ത് ഇന്നലെ വൈകീട്ടാണ് എത്തിയത്.
അവിടെയിരിക്കുന്പോഴാണ്റാങ്ക് കിട്ടിയ വിവരം തന്നെ വിളിച്ചറിയിച്ചതെന്നു ശ്രീലക്ഷ്മി പറഞ്ഞു. ഇന്നു വീട്ടിലേക്കു തിരിച്ചുപോകും.
അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. സ്വന്തമായ പരിശ്രമത്തിലാണ് ശ്രീലക്ഷ്മി നേട്ടം കൈവരിച്ചത്. ആലുവ കടുങ്ങല്ലൂർ റിട്ട.എസ്ബിഐ ഉദ്യോഗസ്ഥരായ രാമചന്ദ്രന്റെയും കലാദേവിയുടെയും മകളാണ്. സഹോദരി വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറാണ്.
കളമശേരി സ്കൂളിൽ പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞശേഷം ചെന്നൈയിലാണ് ശ്രീലക്ഷ്മി ഡിഗ്രി പൂർത്തിയാക്കിയത്. തുടർന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് യുകെയിൽനിന്നാണ്.