കോഴിക്കോട്: കോഴിക്കോട് മാവൂര്റോഡിന് സമീപം ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ഇന്നലെ മുതല്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സംഭവനടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മറ്റുള്ളവരെ വിട്ടയച്ചെങ്കിലും ഇയാളെ പോലീസ് ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്.
അറസ്റ്റ് രഖപ്പെടുത്തിയിട്ടില്ല. സംഭവം നടന്ന ഒരാഴ്ചയാകാനായിട്ടും പ്രതികളെ പിടികൂടാനാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൈസുര്‍ സ്വദേശിയും കണ്ണൂരിലെ തമാസക്കാരിയുമായ ശാലുവിനെയാണ് ഈ മാസം ഒന്നിന് രാവിലെ മാവൂര്‍റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം യു.കെ.ശങ്കുണ്ണി റോഡിലെ ഇടവഴിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് യുവതിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടക്കുന്നത്.
31ന് അര്‍ധരാത്രിയാണ് സംഭവം നടന്നെതന്നാണ് പോലീസ് നിഗമനം. മൈസുര്‍ സ്വദേശിയാണെങ്കിലും സ്ഥിരമായി കണ്ണൂരിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരുന്നസ്ഥലത്താണ് കൊലപാതകം നടന്നത്. നത്തിലെ ഇടുങ്ങിയ വഴിയോട് ചേര്‍ന്നുകൊണ്ടാണ് മൃതദേഹം കണ്ടെത്തിയത്. മൈസൂരില്‍ നിന്നും അവയവമാറ്റ ശസ്ത്രക്രിയകഴിഞ്ഞ ശാലു ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം.