സ​ത്യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ ജ​യ​സൂ​ര്യ

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ന​ട​ൻ സ​ത്യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. ജ​യ​സൂ​ര്യ​യാ​ണ് സ​ത്യ​നാ​യി തി​ര​ശീ​ല​യി​ലെ​ത്തു​ന്ന​ത്. സ​ത്യ​ന്‍റെ മ​ക​ൻ സ​തീ​ഷ് സ​ത്യ​നാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. സ​ത്യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ഉ​ട​മ​യും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു​വാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

1952 പു​റ​ത്തി​റ​ങ്ങി​യ ആ​ത്മ​സ​ഖി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ സ​ത്യ​ൻ 20 വ​ർ​ഷം മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ന്നു. ഈ ​കാ​ല​യ​ള​വി​ൽ 145 സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ​ത്തെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്ക്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത് സ​ത്യ​നാ​ണ്. 1971ൽ ​ര​ക്താ​ർ​ബു​ദം ബാ​ധി​ച്ചാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്.

Related posts