വീട്ടുടമസ്ഥന് പുറത്തു പോയ തക്കം നോക്കി കാമുകനെ വിളിച്ച് വീട്ടില്‍ കയറ്റിയ വീട്ടു ജോലിക്കാരി അറസ്റ്റില്‍. യുഎഇയിലെ ഫുജൈറയിലാണ് സംഭവം. പിടിയിലായ ഇരുവരും ഏഷ്യന്‍ പൗരന്മാരാണ്. വീട്ടിലുള്ളവര്‍ പുറത്തുപോയ സമയത്താണ് വീട്ടുജോലിക്കാരി കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തു.
ഫുജൈറയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി ഫോണിലൂടെയാണ് കാമുകനുമായി ബന്ധം തുടങ്ങിയതെന്നും പിന്നീട് വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോകുന്ന സമയത്ത് വീട്ടില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കേസ് രേഖകളിലുള്ളത്. കുടുംബം പുറത്തുപോകുന്ന സമയം ജോലിക്കാരി കാമുകനെ നേരത്തെ അറിയിച്ചു. എല്ലാവരും പോയ ഉടന്‍ ഇയാള്‍ സ്ഥലത്തെത്തുകയും ചെയ്തു.
എന്നാല്‍ അപ്രതീക്ഷിതമായി വീട്ടുടമസ്ഥന് നേരത്തെ തിരികെയെത്തിയതോടെ പണി പാളുകയായിരുന്നു. വീട് വൃത്തിയാക്കാത്തതില്‍ അരിശം പൂണ്ട്, വീടുമസ്ഥന്റെ ഭാര്യ ജോലിക്കാരിയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് മുറിയില്‍ പോയി പരിശോധിച്ചപ്പോള്‍ കണ്ടത് അപരിചിതനായ ഒരു പുരുഷനൊപ്പം കിടക്ക പങ്കിടുന്ന വേലക്കാരിയെയാണ്. തുടര്‍ന്ന് അവര്‍ ഭര്‍ത്താവിനെ വിളിച്ചു വരുത്തുകയായിരുന്നു. ഭര്‍ത്താവാണ് സംഭവം പോലീസില്‍ അറിയിച്ചത്.