പുൽപ്പള്ളി: വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടിന് മുന്നിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ സ്ഥാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾക്ക് മാതൃകയാവുകയാണ് വൃദ്ധദന്പതികൾ. പുൽപ്പള്ളി സുരഭിക്കവലയിലെ മാത്യു-മേരി ദന്പതികളാണ് പ്രായാധിക്യം മറന്ന് രാഹുൽ ഗാന്ധിയുടെ മികച്ച വിജയത്തിനായി പോസ്റ്ററുകൾ സ്ഥാപിച്ചത്.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തിയതും രാഹുൽ ഗാന്ധിക്കായി വോട്ട് ചെയ്യാൻ കഴിയുംമെന്നതിന്േറയും സന്തോഷത്തിലാണ് ഈ ദന്പതികൾ. രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി പ്രചാരണത്തിനായി പാർട്ടി പ്രവർത്തകരിൽ നിന്നും പോസ്റ്ററുകൾ ചോദിച്ച് വാങ്ങിയാണ് വീടിന് മുന്നിൽ സ്ഥാപിച്ചത്.