ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കും; ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. “സ​ങ്ക​ൽ​പ് പ​ത്ര’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി​യ​ത്.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കും, ഇന്ത്യയെ മൂ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക ശ​ക്തി​യാ​ക്കും തു​ട​ങ്ങി 75 വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യാ​ണ് ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സു​വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു. ആ​റു​കോ​ടി ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​ഞ്ഞാ​ണ് പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ദേ​ശ സു​ര​ക്ഷ​യാ​ണ് പ്ര​ധാ​ന​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള​തും പ്രാ​യോ​ഗി​ക​വു​മാ​യ പ​ത്രി​ക​യാ​ണെ​ന്ന് രാ​ജ്നാ​ഥ് സിം​ഗും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts