തളിപ്പറമ്പ്: വാഹനങ്ങളുടെ ചില്ല് തകർത്ത് കവർച്ച നടത്തുന്നവരുടെ നഗരമായി മാറിക്കഴിഞ്ഞ തളിപ്പറന്പിൽ വീണ്ടും കാറിന്റെ ചില്ല് തകർത്തു കവർച്ചാ ശ്രമം. എന്നാൽ കാറിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി മന്ന-ആലക്കോട് റോഡില്‍ സയ്യിദ് നഗറില്‍ പാലസ് വുഡ് ഇന്‍ഡസ്ട്രീസിന് സമീപം നിര്‍ത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറിന്റെ ചില്ലാണ് തകർത്തത്. ഡ്രൈവറുടെ സീറ്റിന് സമീപത്തെ ചില്ലാണ് തകർത്തത്.
കുറുമാത്തൂര്‍ ഒ.കെ റോഡിലെ ദയാ മന്‍സിലില്‍ അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. രണ്ടുദിവസമായി ഇവിടെ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് ഇന്ന് രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തളിപ്പറമ്പില്‍ മൂന്ന് മാസത്തിനിടയില്‍ അജ്ഞാതസംഘം ചില്ല് അടിച്ചുതകര്‍ക്കുന്ന പത്താമത്തെ കാറാണിത്.
നേരത്തെ നടന്ന സംഭവങ്ങളില്‍ രണ്ട് കാറുകളില്‍ നിന്നായി 5.25 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി എം.കൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്ന് അന്വേഷണ സംഘങ്ങള്‍ കാര്‍ തകര്‍ക്കല്‍ സംഘത്തെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.