ഇൻഷ്വറൻസ് ക്ലെയിമിന് ഇനി തവണവ്യവസ്ഥ

ന്യൂ​ഡ​ൽ​ഹി: പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ളി​സി ക്ലെ​യി​മു​ക​ളു​ടെ തു​ക സ്വീ​ക​രി​ക്കു​ന്ന​തി​ന് പോ​ളി​സി ഹോ​ൾ​ഡ​ർ​മാ​ർ​ക്ക് പു​തി​യ ഓ​പ്ഷ​ൻ ന​ല്കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​ർ ഐ​ആ​ർ​ഡി​എ​ഐ പ​ദ്ധ​തി​യി​ടു​ന്നു. പോ​ളി​സി ഹോ​ൾ​ഡ​ർ​മാ​ർ​ക്ക് പോ​ളി​സി ക്ലെ​യിം ചെ​യ്യു​ന്പോ​ഴു​ള്ള തു​ക ത​വ​ണ വ്യ​വ​സ്ഥ​യി​ൽ കൈ​പ്പ​റ്റു​ന്ന​തി​നു​ള്ള വ​ഴി​യാ​ണ് ഐ​ആ​ർ​ഡി​എ​ഐ ആ​ലോ​ചി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​നും ഈ ​രീ​തി ന​ല്കി​യേ​ക്കും. ത​വ​ണ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ പാ​ല​നി​ലെ ഐ​ആ​ർ​ഡി​എ​ഐ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​പാ​ന​ൽ പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ്, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ​വ​യ്ക്ക് ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ ക്ലെ​യിം തു​ക ന​ല്കാ​മെ​ന്ന് സൂ​ചി​പ്പി​ച്ച് ജ​നു​വ​രി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

പാ​ന​ലി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ഐ​ആ​ർ​ഡി​എ​ഐ ക​ര​ടു രേ​ഖ ത​യാ​റാ​ക്കി ഓ​ഹ​രി​യു​ട​മ​ക​ളു​ടെ നി​ർ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. ക്ലെ​യിം സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​ക്ക് നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ്ഥി​ര​മാ​യ ഒ​രു വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ത​വ​ണ​വ്യ​വ​സ്ഥ​യി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

പോ​ളി​സി ഹോ​ൾ​ഡ​ർ​മാ​ർ​ക്ക് ക്ലെ​യിം അ​പേ​ക്ഷ ന​ല്കു​ന്ന​തി​നൊ​പ്പം മു​ഴു​വ​ൻ തു​ക​യാ​യോ അ​ല്ലെ​ങ്കി​ൽ ത​വ​ണ​വ്യ​വ​സ്ഥ​യാ​യോ തു​ക ആ​വ​ശ്യ​പ്പെ​ടാ​മെ​ന്ന് ക​ര​ട് രേ​ഖ​യി​ൽ പ​റ​യു​ന്നു.

Related posts