അ​തി​രി​ല്ലാ​ത്ത ക​നി​വി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് കേ​ര​ള പോ​ലീ​സും

കോ​ഴി​ക്കോ​ട്: ഈ ​ക​നി​വി​ന് അ​തി​രു​ക​ളി​ല്ല…​ഭാ​ഷ-​ദേ​ശ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​വു​മി​ല്ല. ഒ​രു കയ്യി​ല്‍ അ​പ​ക​ടം പ​റ്റി​യ കോ​ഴി​ക്കു​ഞ്ഞും മ​റു​കൈ​യ്യി​ല്‍ പ​ത്തു രൂ​പ നോ​ട്ടു​മാ​യി നി​ല്‍​ക്കു​ന്ന ആ ​കു​രു​ന്ന് ബാ​ല​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് കേ​ര​ള പോ​ലീ​സും. ഒ​ര​പ​ക​ടം ക​ണ്ടാ​ല്‍ ത​ങ്ങ​ളെ ബാ​ധി​ക്കു​ക​യേ ഇ​ല്ലെ​ന്ന മ​ട്ടി​ല്‍ അ​ത് ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന​വ​ര്‍ ഈ ​കു​ഞ്ഞു​മ​ന​സി​ലെ കാ​രു​ണ്യ​ത്തെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ചി​ത്രം കേ​ര​ള പോ​ലീ​സ് സ്വ​ന്തം ഫേ​സ് ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച​ത്.
സം​ഭ​വം ഇ​ങ്ങ​നെ…
മി​സോ​റാ​മി​ലെ സൈ​രാ​ങ്ക് എ​ന്ന സ്ഥ​ല​ത്തു​ള്ള ഡെ​റ​ക് ലാ​ല്‍​ച​ന്‍​ഹി​മ എ​ന്ന ഈ ​ബാ​ല​ന്‍ വീ​ടി​ന് സ​മീ​പ​ത്തു​കൂ​ടി സൈ​ക്കി​ള്‍ ഓ​ടി​ക്കു​ക​മാ​യി​രു​ന്നു. അ​റി​യാ​തെ സൈ​ക്കി​ളി​ന്‍റെ ട​യ​ര്‍ അ​യ​ല്‍​വാ​സി​യു​ടെ കോ​ഴി​ക്കു​ഞ്ഞി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. അ​തു​ക​ണ്ട് സ​ങ്ക​ടം സ​ഹി​ക്കാ​തെ അ​വ​ന്‍ കോ​ഴി​ക്കു​ഞ്ഞി​നെ​യും എ​ടു​ത്ത് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞു. അ​വ​ന്‍റെ കൈ​യി​ലാ​കെ പ​ത്ത് രൂ​പ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഒ​രു കൈ​യി​ൽ കോ​ഴി​ക്കു​ഞ്ഞും മ​റ്റേ കൈ​യി​ൽ പ​ത്ത് രൂ​പ​യു​മു​യ​ര്‍​ത്തി ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് കോ​ഴി​ക്കു​ഞ്ഞി​നെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ടു ര​ക്തം​വാ​ര്‍​ന്ന് മ​രി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു നാം ​ധാ​രാ​ളം കേ​ള്‍​ക്കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മി​സോ​റാ​മി​ല്‍ ന​ട​ന്ന ഈ ​ഒ​രു സം​ഭ​വം കേ​ര​ള പോ​ലീ​സ് ച​ര്‍​ച്ച​യാ​ക്കു​ന്ന​തും.

അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ന​ട​ത്തേ​ണ്ട ഏ​റ്റ​വും പ്രാ​ഥ​മി​ക​മാ​യ​കാ​ര്യം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഏ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി അ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ ത​യ്യാ​റാ​യാ​ല്‍ പോ​ലീ​സി​ല്‍​നി​ന്നും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളി​ല്‍​നി​ന്നും നേ​രി​ടേ​ണ്ടി​വ​രു​ന്ന അ​ന്വേ​ഷ​ണ​ക്കു​രു​ക്കു​ക​ള്‍ ഓ​ര്‍​ത്താ​ണ് പ​ല​രും മു​ന്നി​ട്ടി​റ​ങ്ങാ​ത്ത​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര ഹൈ​വേ റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​യാ​ളു​ക​ളെ അ​ന്വേ​ഷ ണ​വു​മാ​യോ ചി​കി​ത്സ​യു​മാ​യോ ബ​ന്ധ​പ്പെ​ട്ട് ശ​ല്യം​ചെ​യ്യാ​നോ പീ​ഡി​പ്പി​ക്കാ​നോ പാ​ടി​ല്ല. കൂ​ടാ​തെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​രെ ചി​കി​ത്സി​ക്കു​ക എ​ന്ന​താ​ണ് ആ​ശു​പ​ത്രി​യു​ടെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും പോ​ലീ​സ് ഓ​ര്‍​മി​പ്പി​ക്കു​ന്നു. റോ​ഡ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്പോ​ലീ​സി​ന്‍റെ ശ്ര​മം.

Related posts