മുക്കം: എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ പത്രിക സമർപ്പണ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന്റെ ത്രില്ലിലാണ് വയനാട് മണ്ഡലത്തിലെ അഞ്ചു പേര്. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, വയനാട് പാർലമെന്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.എൻ ജംനാസ്, ഊർങ്ങാട്ടീരി പഞ്ചായത്ത് മെംബർ അനൂപ് മൈത്ര, പ്രഭാകരൻ മാനന്തവാടി, സുനിൽ വണ്ടൂർ എന്നിവർക്കാണ് കേരളത്തിൽ നിന്നും ക്ഷണം ലഭിച്ചത്.
കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിയെ വയനാട്ടിലെത്തി കണ്ടതിന്റെ സന്തോഷം മാറും മുന്പാണ് അഞ്ചുപേർക്ക് മറ്റൊരു അവസരം കൂടി ലഭിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇന്ന് നടക്കുന്ന പത്രികാ സമർപ്പണ ചടങ്ങിൽ ഇവർ പങ്കെടുക്കുക. ഇവർ ചടങ്ങിൽ സംബന്ധിക്കുന്നതിനായി അമേഠിയിലേക്ക് പുറപ്പെട്ടു