ഇ​​​ണ​​​ങ്ങി​​​യും പി​​​ണ​​​ങ്ങി​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഒരിക്കലും ഉ​ല​യാത്ത വ്യക്തിബന്ധമായിരുന്നു തങ്ങളുടേതെന്ന് പി.​ജെ.​ ജോ​സ​ഫ്

കൊ​​​ച്ചി: ഇ​​​ണ​​​ങ്ങി​​​യും പി​​​ണ​​​ങ്ങി​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും കെ.​​​എം.​ മാ​​​ണി​​​യു​​​മാ​​​യു​​​ള്ള വ്യ​​​ക്തി​​​ബ​​​ന്ധ​​​ത്തി​​​ല്‍ യാ​​​തൊ​​​രു ത​​​ക​​​രാ​​​റും ഉ​​​ണ്ടാ​​​യി​​രു​​ന്നി​​ല്ലെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എം ​വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​ജെ.​ ജോ​​​സ​​​ഫ്. ത​​​ങ്ങ​​​ളു​​​ടെ സൗ​​​ഹൃ​​​ദം എ​​​ന്നും നി​​​ല​​​നി​​ന്നി​​രു​​​ന്നു. ഒ​​​ട്ടേ​​​റെ ശ്ര​​​ദ്ധേ​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​യാ​​ണു കെ.​​​എം.​ മാ​​​ണി. 1967ല്‍ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ കെ.​​​എം.​ മാ​​​ണി ഉ​​​ള്‍​പ്പെ​​​ടെ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ അ​​​ഞ്ച് അം​​​ഗ​​​ങ്ങ​​​ള്‍ ഇ.​​​എം.​​​എ​​​സ് സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ടം ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

അ​​​തി​​​ശ​​​ക്ത​​​നാ​​​യ നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​നാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം 1967-70 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ത​​​ന്നെ തെ​​​ളി​​​യി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ഒ​​​റ്റ​​​യ്ക്കു​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു വേ​​​ണ്ടി പോ​​​രാ​​​ടി. ക​​​ര്‍​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി പെ​​​ന്‍​ഷ​​​ന്‍, ക​​​ര്‍​ഷ​​​ക പെ​​​ന്‍​ഷ​​​ന്‍, കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി, റ​​​ബ​​​റി​​​ന് 150 രൂ​​​പ സം​​​ഭ​​​ര​​​ണ വി​​​ല തു​​​ട​​​ങ്ങി ഒ​​​ട്ടേ​​റെ കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ദ്ദേ​​​ഹം ന​​​ട​​​പ്പി​​​ലാ​​​ക്കി.

രാ​​​ഷ്‌​​ട്രീ​​​യ​​രം​​​ഗ​​​ത്തു മാ​​​യാ​​​ത്ത വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗം കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​നും രാ​​ഷ്‌​​ട്രീ​​​യ രം​​​ഗ​​​ത്തും തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്നും ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

Related posts