തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി എംഡിയെ ചുമതലപ്പെടുത്തി.1,565 താത്കാലിക ഡ്രൈവർമാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും ഡ്രൈവർമാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.