കൊടുങ്ങല്ലൂർ: തമിഴ്നാട് കഞ്ചാവ് രാജയുടെ അനുയായി അഞ്ചു കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂരിൽ പോലീസ് പിടിയിലായി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി കാളിമുത്തു(38) ആണ് പിടിയിലായത്. കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് മൊത്തമായി കഞ്ചാവ് വിതരണം ചെയ്യുന്ന കഞ്ചാവ് രാജയുടെ അനുയായിയാണ് കാളിമുത്തു.
ജില്ലയിൽ ലഹരിമരുന്ന് ഉപയോഗം വർധിച്ചതിനെ തുടർന്ന് ജില്ല പോലീസ് മേധാവി രൂപീകരിച്ച ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ കഞ്ചാവ് വിൽപനക്കാരേയും കടത്തുകാരേയും നിരീക്ഷിച്ചു വരികയായിരുന്നു.
ആവശ്യക്കാർക്ക് വേണ്ടി കൂടിയ അളവിൽ ആണെങ്കിൽ മാത്രം തമിഴ്നാട്ടിൽ നിന്നും കരളത്തിലെ ഏതു സ്ഥലത്തേക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരെന്ന വ്യാജേന പോലീസ് സംഘം കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുകയും അവരുടെ സംഘത്തിൽ പെട്ട ആൾ കഞ്ചാവുമായി കൊടുങ്ങല്ലൂരില്ത്തെുകയുമായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്.
ബസിലും മറ്റുമാണ് കഞ്ചാവ് കടത്തിയിരുന്നത്. വൻ കഞ്ചാവ് മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീ്സ് നിരീക്ഷണവും പരിശോധനയും വ്യാപിപ്പിച്ചിട്ടുണ്ട്.