സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ; വി.​എ​സ്.​ ശി​വ​കു​മാ​ർ ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ ഡി​ജി​പി​ക്കും പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കി.

വോ​ട്ട് മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന​ത് അ​ട​ക്കം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചു വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ശി​വ​കു​മാ​ർ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ത​ന്‍റെ പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ ഗൂ​ഢ​ശ​ക്തി​ക​ളെയും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടുവ​ന്ന് മാ​തൃ​ക​ാപ​ര​മാ​യ ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts