തുറവൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടുന്നില്ലെന്ന് ആക്ഷേപം. സ്ത്രീകൾ നൽകിയ പരാതിയിൽ കുത്തിയതോട് പോലീസ് ദിവസങ്ങൾക്കു ശേഷമാണ് കേസെടുത്തത്. എന്നാൽ പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കളരിക്കൽ ഭാഗത്ത് താമസിക്കുന്ന അഞ്ചു യുവാക്കൾക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തുറവൂർ കളരിക്കൽ പ്രദേശത്തെ നിരവധി സ്ത്രീകൾ നൽകിയ പരാതിയിലാണ് കേസ്.
സ്ത്രീകൾ വഴിയിലൂടെ നടന്നുപോകുന്പോൾ അവർ അറിയാതെ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് അവ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി നവ മാധ്യമങ്ങളിലൂടെ കൈമാറിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.