കോട്ടയം: ഇരുപത്തഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഇരുപത്തിമൂന്നുകാരനെതിരേ തലയോലപറന്പ് പോലീസ് കേസെടുത്തു. ബ്രഹ്മമംഗലം സ്വദേശിനിയുടെ പരാതിയിൽ അയൽവാസിക്കെതിരേയാണ് കേസെടുത്തത്.
മൂന്നു മാസമായി ഇവർ തമ്മിൽ സ്നേഹത്തിലാണ്. ഇതിനിടെ കാറിൽ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ചേർത്തലയിലെ ഒരു ക്ഷേത്രത്തിൽ എത്തി മാലയിട്ട് വിവാഹിതരായെന്നു വിശ്വസിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതിനു ശേഷം യുവാവ് യുവതിയെ ഉപേക്ഷിച്ചെന്നാണ് പരാതി.
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. തലയോലപറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.