രാധാരവി പൊതുവേദിയിൽ നയൻ താരയെ ആക്ഷേപിച്ച് പ്രസംഗിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇപ്പോഴിത നയൻ താരയോട് താൻ ഒരിക്കലും മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാധ രവി.
വാർത്താ സമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. “മാപ്പ് പറയാൻ ഞാൻ കൊലക്കുറ്റം ചെയ്തിട്ടില്ല. ഭയം എന്താണെന്ന് അറിയാത്ത കുടുംബത്തിൽ നിന്നും വരുന്ന ആളാണ് ഞാൻ. അതുകൊണ്ട് നയൻ താരയോട് മാപ്പ് പറയാൻ ആഗ്രഹിക്കുന്നില്ല. അന്ന് എന്റെ പ്രസംഗം കേട്ടവർ കൈയടിച്ചിരുന്നു.
ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നുവെങ്കിൽ അപ്പോഴെ പറയണമായിരുന്നു’. രാധാ രവി പറഞ്ഞു.