ചാലക്കുടി: പുതുതായി വാങ്ങിയ ബൈക്കിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ബൈക്ക് മാറ്റി നൽകണമെന്ന ആവശ്യം നിരാകരിച്ച ബൈക്ക് കന്പനിക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. മുരിങ്ങൂർ കാഞ്ഞിരത്തിങ്കൽ കെ.വി. വിൻസെന്റാണ് പരാതി നൽകിയത്.
45,000 രൂപ അഡ്വാൻസായും 1,22,570 രൂപയും ബൈക്കിന്റെ വിലയായി നൽകിയതായിരുന്നു. എന്നാൽ ബൈക്കിന് അധികം വൈകാതെ തകരാറുകൾ കണ്ടതിനെത്തുടർന്ന് ബൈക്ക് കന്പനിയെ വിവരം അറിയിച്ചു. ബൈക്ക് റിപ്പയർ ചെയ്തു നൽകിയെങ്കിലും തകരാറുകൾ പരിഹരിച്ചില്ല. ഇതിനെത്തുടർന്നാണ് ബൈക്ക് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ, പല തൊടുന്യായങ്ങൾ പറഞ്ഞ് കന്പനി ഈ ആവശ്യം നിരാകരിച്ചു. ബൈക്ക് കന്പനിയിൽതന്നെ ഏൽപിച്ചെങ്കിലും പകരം ബൈക്ക് കൊടുത്തില്ല. ഇതിനെത്തുടർന്നാണ് അഡ്വ. എ.ഡി. ബെന്നി മുഖേന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി നൽകിയത്.