കൊല്ലം :വർദ്ധിച്ച് വരുന്ന ഗ്യാസ് പെട്രോളിയം ടാങ്കർ വാഹനങ്ങളുടെ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊല്ലം സിറ്റി പോലീസ് ഏകദിന പരിശീലന പരിപാടി പോലീസ് ക്ലബ്ബിൽ വച്ച് സംഘടി പ്പിച്ചു. വാഹനങ്ങളിൽ പാലിക്കപ്പെടേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ചും പരിപാലിക്കപ്പെടേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും ഫാക്റ്ററീസ് ആന്റ് ബോയിലേഴ്സ് കെമിക്കൽ ഇൻസ്പെക്ടർ സിയാവുദീൻ ക്ലാസെടുത്തു.
കൊല്ലം സിറ്റി പരിധിയിലെ എല്ലാ ഓഫീസേഴ്സിനും വേണ്ട ി സിറ്റി കമ്മീഷണർ പി.കെ മധുവിന്റെനിർദ്ദേശാനുസരണമാണ് പരിശീലന ക്ലാസ് നടത്തിയത്. ഓരോ വാഹനത്തിലും കൊണ്ട ുപോകുന്ന സാധനത്തിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന കാർഡി (ട്രാസ്പോർട്ട് എമർജൻസി കാർഡ്) നെ കുറിച്ചും വാഹനത്തിനുള്ളിൽ ഉള്ളതിനെ കുറിച്ച് മനസിലാക്കാൻ പറ്റുന്ന തരത്തിലുള്ള അടയാളങ്ങൾ വാഹനങ്ങളുടെ പുറത്ത് പതിപ്പിക്കേണ്ട തിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനവും നൽകി.
തുടർന്ന് കാപ്സൂൾ വാഹനങ്ങളുടെ അപകട സാധ്യതയെപറ്റി സയന്റിസ്റ്റ് ഡോ. ആനന്ദൻ ക്ലാസെടുത്തു. പരിപാടിയുടെ ഒൗപചാരികമായ ഉദ്ഘാടനം സിറ്റി ട്രാഫിക് നോഡൽ ഓഫീസറും ജില്ലാ ക്രൈം ബ്രാഞ്ച് അസി. പോലീസ് കമ്മീഷണറുമായ ജി. സർജു പ്രസാദ് നിർവ്വഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ വിശ്വേശ്വരൻപിള്ള, അസി. സബ്ബ് ഇൻസ്പെക്ടർ ഷാനവാസ് .എച്ച് എന്നിവർ പ്രസംഗിച്ചു