ഗാന്ധിനഗർ: തൊടുപുഴയിൽ ക്രൂര മർദനം മൂലം മരണപ്പെട്ട ഏഴു വയസുകാരന്റെ അമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ പരിശോധനകൾ നടത്തി വിട്ടയച്ചു. തൊടുപുഴയിൽനിന്ന് വിദഗ്ദ ചികിത്സയ്ക്കായാണ് മെഡിക്കൽ കോളജിലെത്തിയത്.
അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലെ പരിശോധനയ്ക്കു ശേഷം ഇവരെ നിരീക്ഷണ വിഭാഗത്തിലേക്ക്മാറ്റിയിരുന്നു. നിലവിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും മാനസിക പ്രയാസങ്ങൾ മാത്രമേ ഇവർക്ക് ഉള്ളൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇന്നലെ വൈകുന്നേരം അവരെ വിട്ടയച്ചു.