നരേന്ദ്രമോദി ഇ​ന്ന് കോ​ഴി​ക്കോ​ട് ആ​വേ​ശ​ക​ട​ലി​ല്‍ ബിജെപി പ്ര​വ​ര്‍​ത്ത​ക​ര്‍; ബൈ​പാ​സ് റോ​ഡി​ലേ​ക്കു​ള്ള എ​ല്ലാ പോ​ക്ക​റ്റ് റോ​ഡു​ക​ളും അ​ടി​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം

സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട് : എ​ന്‍​ഡി​എ​യു​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി ഇ​ന്ന് കോ​ഴി​ക്കോ​ട്ടെത്തും. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന “വി​ജ​യ് സ​ങ്ക​ല്‍​പ്പ്’ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം 6.10ന് ​ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി റോ​ഡ് മാ​ര്‍​ഗം കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ എ​ത്തി​ച്ചേ​രും.

ക​ര്‍​ണാ​ട​ക​യി​ലെ ഹു​ബ്ലി​യി​ല്‍ നി​ന്നാ​ണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ അ​ദ്ദേ​ഹം ക​രി​പ്പൂ​രി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​ത്. അ​വി​ടെ നി​ന്ന് 6.15 ഓ​ടെ കോ​ഴി​ക്കോ​ടേ​ക്ക് യാ​ത്ര തി​രി​ക്കു​മെ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. ക​ട​പ്പു​റ​ത്ത് എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഒ​രു​മ​ണി​ക്കൂ​റോ​ളം അ​വി​ടെ ചെ​ല​വ​ഴി​ക്കും.

പി​ന്നീ​ട് റോ​ഡ് മാ​ര്‍​ഗം ത​ന്നെ ക​രി​പ്പൂ​രി​ലെ​ത്തി അ​വി​ടെനി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ലേ​ക്ക് പോ​വും. നി​ല​വി​ല്‍ ല​ഭ്യ​മാ​യ വി​വ​ര​മ​നു​സ​രി​ച്ച് സ​മ​യ​ക്ര​മ​ത്തി​ല്‍ ചെ​റി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ്പെ​ഷ്യ​ല്‍​ ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും അ​ദ്ദേ​ഹം ക​ട​ന്നുവരു​ന്ന റോ​ഡു​ക​ളി​ലും ഒ​രു​ക്കി​യ​ിരിക്കുന്നത്. ഉ​ത്ത​ര​മേ​ഖ​ലാ എ​ഡി​ജി​പി ഷെ​യ്ഖ് പ​ര്‍​വേ​ഷ് സാ​ഹി​ബ്, ക​ണ്ണൂ​ര്‍ റേ​ഞ്ച് ഐ​ജി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ ജോ​ര്‍​ജ്ജി​നാ​ണ് സു​ര​ക്ഷാ ചു​മ​ത​ല. ക​മ്മീ​ഷ​ണ​റും മ​റ്റു ഉ​ന്ന​ത​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ ടാ​ഗോ​ര്‍​ഹാ​ളി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി യോ​ഗം ചേ​ര്‍​ന്നു.

ക​മാ​ന്‍​ഡോ​ക​ളും സാ​യു​ധസേ​നാ ​വി​ഭാ​ഗ​വും ഉ​ള്‍​പ്പെ​ടെ 2000 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് കോ​ഴി​ക്കോ​ട് വി​ന്യ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 10 എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ വേ​ദി​യു​ടെ ചു​മ​ത​ല ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഡോ.​ശ്രീ​നി​വാ​സ​നാ​ണ്.

ബീ​ച്ചി​ലെ പ​രി​പാ​ടി​ക​ള്‍ കാ​ണാ​നാ​യെ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​ചു​മ​ത​ല ക്രൈം​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം എ​സ്പി മു​ഹ​മ്മ​ദ് റ​ഫീ​ഖി​നാ​ണ്. ബീ​ച്ച് റോ​ഡി​ന്‍റെ ചു​മ​ത​ല കോ​ഴി​ക്കോ​ട് സി​റ്റി ഡി​സി​പി ജ​മാ​ലു​ദ്ദീ​നും പ്ര​ധാ​ന​മ​ന്ത്രി ക​ട​ന്നു​വ​രു​ന്ന റൂ​ട്ടി​ന്‍റെ ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം ട്രാ​ഫി​ക് എ​സ്പി കെ.​കെ.​മാ​ര്‍​ക്കോ​സി​നു​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ (മോ​ട്ടോ​ര്‍ കാ​ഡ്) പൂ​ര്‍​ണ ചു​മ​ത​ല കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി സു​നി​ല്‍​ബാ​ബു​വി​നാ​ണ്.

ഇ​വ​രെ കൂ​ടാ​തെ അ​ഞ്ച് അ​ഡീ​ഷ​ണ​ല്‍ എ​സ്പി​മാ​രേ​യും 30 ഡി​വൈ​എ​സ്പി​മാ​രേ​യും 100 ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രേ​യും സു​ര​ക്ഷ​യ്ക്കാ​യി കോ​ഴി​ക്കോ​ട് ന​ഗ​ത്തി​ല്‍ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. 1700 പോ​ലീ​സു​ക​രേ​യും 150 വ​നി​താ പോ​ലീ​സു​കാ​രേ​യും വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ബോം​ബ്സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും വേ​ദി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

എ​സ്പി​ജി സം​ഘം ക​ട​പ്പു​റ​ത്തും പ്ര​ധാ​ന​മ​ന്ത്രി ക​ട​ന്നു​വ​രു​ന്ന റോ​ഡു​ക​ളി​ലും ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​പ്പു​റ​ത്തെ വേ​ദി​യു​ടെ കാ​ല്‍​നാ​ട്ടു​ന്ന​തുവ​രെ എ​സ്പി​ജി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. ക​രി​പ്പൂ​ര്‍ മു​ത​ല്‍ കോ​ഴി​ക്കോ​ട് ക​ട​പ്പു​റം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് പോ​ലീ​സ് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി .

ബൈ​പാ​സ് റോ​ഡി​ലേ​ക്കു​ള്ള എ​ല്ലാ പോ​ക്ക​റ്റ് റോ​ഡു​ക​ളും പോ​ലീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. പ്ര​ധാ​ന​മ​ന്ത്രി പോ​യാ​ല്‍ മാ​ത്ര​മേ ഈ ​റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം പു​നസ്ഥാ​പി​ക്കൂ. പോ​ലീ​സ് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളും തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

വാ​ഹ​ന​പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി. ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍​ഡി​എ​യു​ടെ കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ പാ​ല​ക്കാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം വ​രെ​യു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളും സം​സ്ഥാ​ന നേ​താ​ക്ക​ളും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടും. മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts