മകളുടെ ചോറൂണിനായി ഗുരുവായൂരിലെത്തിയ നടന് ദിലീപ് സണ്ണി വെയ്നിന്റെ വിവാഹവാര്‍ത്ത കേട്ടറിഞ്ഞതോടെ ആശംസ നേരാനായി നേരിട്ടെത്തുകയായിരുന്നു. ഇതിനിടെ കൂടി നിന്നവരെ കുടുകുടെ ചിരിപ്പിച്ചുകൊണ്ട് ദിലീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള കമന്റുമെത്തി.
സണ്ണി വെയ്നിനും ഭാര്യ രഞ്ജിനിക്കും നടുവില്‍ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ദിലീപ് പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങി സണ്ണിയെ രഞ്ജിനിക്ക് ഒപ്പം നിര്‍ത്തിയത്. മാറി നില്ക്കുന്നതിനിടയില് ‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ’ എന്ന ദിലീപിന്റെ കമന്റാണ് കൂട്ടച്ചിരി പടര്‍ത്തിയത്.
സണ്ണി വെയ്ന്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതനായത്. പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു.